Sunday, April 20, 2025 5:50 pm

ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്ക് പുറമെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളിൽ വാക്‌സിന്റെ ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. മരുന്നുകമ്പനികൾ സമ്പന്നരാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

“ഡെൽറ്റ വേരിയന്റിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടെയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ വാക്സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല” ടെഡ്രോസ് പറഞ്ഞു. വാക്സീൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ മെയ് മാസത്തിൽ ഓരോ 100 ആളുകൾക്കും 50 ഡോസുകൾ നൽകി അതിനുശേഷം ആ എണ്ണം ഇരട്ടിയായി. എന്നാൽ വാക്‌സിനുകളുടെ വിതരണത്തിന്റെ അഭാവം മൂലം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് ഓരോ 100 ആളുകൾക്കും 1.5 ഡോസുകൾ മാത്രമേ നൽകാൻ കഴിയൂ.

ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയാൻ അധിക ഷോട്ടുകൾ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രജ്ഞർ ചർച്ച ചെയ്യുമ്പോഴും ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാൻ തുടങ്ങി. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ വാക്സീൻ നൽകുമെന്ന് യു.എ.ഇ.യും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് കൊവിഡ് വാക്സിന്റെ മൂന്നാമത്തെ ഷോട്ട് ലഭിച്ചു. രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള പ്രചാരണവും അവർ ആരംഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്ന് കെ സി...

0
ദില്ലി: സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി...

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ

0
പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ....

വഖഫ് ഭേദഗതി നിയമം : പ്രതിഷേധ സംഗമം 26ന് കോഴിക്കോട്

0
കോഴിക്കോട്: ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് രാജ്യ വ്യാപകമായി വഖഫ്...