വീണ്ടും വിവാദത്തില്‍പ്പെട്ട് മേയര്‍ ആര്യ ; ഇല്ലാത്തവാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അടച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ നഗരസഭ കൗണ്‍സിലില്‍ പരസ്പരം ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. 2019 – 2020 സാമ്പത്തിക വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും 2020 – 2021ലെ ധനകാര്യ സ്റ്റേറ്റ്‌മെന്റുമാണ് തര്‍ക്കത്തിനിടയാക്കിയത്. 225 വാഹനങ്ങള്‍ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019 – 2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ഏറ്റെടുത്താണ് പ്രതിപക്ഷ കക്ഷികള്‍ തര്‍ക്കം രൂക്ഷമാക്കിയത്.

കാണാതായ വാഹനങ്ങള്‍ എവിടെയെന്ന് വ്യക്തമാക്കണമെന്നും വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് തട്ടിക്കൂട്ടാണെന്നും ബി.ജെ.പി അംഗങ്ങളായ തിരുമല അനില്‍, കരമന അജിത് എന്നിവര്‍ ആരോപിച്ചു. വാഹനങ്ങള്‍ കാണാതായിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോണ്‍സണ്‍ ജോസഫും കണ്ടം ചെയ്ത വാഹനങ്ങള്‍ക്ക് പോലും ഇന്‍ഷ്വറന്‍സ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി.പത്മകുമാറും പരിഹസിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡി.ആര്‍ അനില്‍ പറഞ്ഞു.

അഴിമതി ആരോപണം ശക്തമായതോടെ മേയറെ സംരക്ഷിക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ രംഗത്തെത്തി. ബി.ജെ.പി അംഗങ്ങള്‍ ആരോപണം ശക്തമാക്കിയതോടെ കൂടുതല്‍ സംസാരിക്കേണ്ടന്ന താക്കീതുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തി. അംഗങ്ങള്‍ നാല് മിനിട്ടില്‍ കൂടുതല്‍ സംസാരിക്കരുതെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കിയതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതി ചെയ്യാമെന്ന് അറിയിച്ച്‌ ഇരു റിപ്പോര്‍ട്ടുകളും കൗണ്‍സില്‍ പാസാക്കി.

കാണാതെപോയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനാണ് സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം പോലീസിനെ സമീപിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. ധനകാര്യ സ്റ്റേറ്റ്മെന്റിലെ കണക്കുകളിലെ പിശകുകള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ പി.രാജു അറിയിച്ചു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സലിമും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍ ഗോപനും തമ്മില്‍ വാക്കേറ്റമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...