ഓണവിപണി ; വിലക്കയറ്റം നിയന്ത്രിക്കാന്‍ കടകളിൽ പരിശോധന കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : ഓണക്കാലത്ത് പൊതുവിപണിയിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ വിലക്കയറ്റവും പൂഴ്‌ത്തിവെപ്പും തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നിർദേശപ്രകാരം വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപവത്‌കരിച്ച് പരിശോധനതുടങ്ങി. കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി, ബാലുശ്ശേരി ഭാഗങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന, സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളിലും മത്സ്യ മാംസ വിതരണ ശാലകളിലും പരിശോധന നടന്നു.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അമിത വില ഈടാക്കുന്നതുമായി ശ്രദ്ധയിൽപ്പെട്ട സ്ഥാപന ഉടമകൾക്കെതിരേ കളക്ടർക്ക് റിപ്പോർട്ട് നൽകും. വരുംദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയ്ക്ക് അസി. താലൂക്ക് സപ്ലൈ ഓഫീസർ എസ്. മുരഹരക്കുറുപ്പ് നേതൃത്വം നൽകി. റേഷനിങ്‌ ഇൻസ്പെക്ടർമാരായ ടി.പി രമേശൻ, കെ.സുരേഷ്, ജി.എസ് ബിനി, ജ്യോതി ബസു എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...