ഭോപ്പാല്‍ : മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ വ്യാജമദ്യം കഴിച്ചആറു പേര്‍കൂടി ഇന്നലെ മരിച്ചു. ഇതോടെ മരണം 20 ആയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യാജമദ്യം കുടിച്ച 21 പേര് മൊറേനയിലും ഗ്വാളിയോറിലുമായി ചികിത്സയിലാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഉജ്ജയിനിയിലും വിഷമദ്യ ദുരന്തമുണ്ടായി. 14 പേരാണ് അന്ന് മരിച്ചത്. മൊറേന സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയ്ക്ക് ജില്ല എക്സൈസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അറിയിച്ചു.