ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകനും കുടുംബത്തിനും കൊവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. മലയാളികള്‍ ഏറെയുള്ള ഭോപ്പാലിലെ കോളാറിലാണ് ആരോഗ്യ പ്രവര്‍ത്തകനടക്കം മൂന്നംഗ കുടുംബം താമസിക്കുന്നത്.
നേരത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹം പിന്നീട് ക്വാറന്റൈനില്‍ പോകുകയായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുടുംബം. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും കുടുംബം പ്രതികരിച്ചു. അതേസമയം നേരത്തെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് കൊവിഡ് ബാധിതന്‍ പറഞ്ഞു. ഇവിടെ പതിഞ്ചോളം മലയാളി കുടുംബങ്ങള്‍ നിരീക്ഷണത്തിലാണ്.