തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പാറശ്ശാല മുതലുള്ള 12ഓളം ഇടറോഡുകളിലെ അതിര്‍ത്തി അടച്ച് തമിഴ്നാട്. നിലമാലമൂട്, ഉണ്ടന്‍കോട്, പളുകല്‍ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കി. കൂടാതെ പ്രധാന റോഡുകളില്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതായാണ് വിവരം. ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ലോക്ഡൗണിന്റെ സമയത്ത് തമിഴ്നാട് ഇത്തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു.
കൊവിഡ് വ്യാപനം രൂക്ഷം ; തമിഴ്നാട് അതിര്‍ത്തി അടച്ചു
RECENT NEWS
Advertisment