ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിർമാണ കമ്പനിയായ കോസ്മോസ് എന്റർടൈൻമെൻറ്സ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജാനകി എന്ന് പേര് മാറ്റണമെന്നാണ് റിവൈസിങ് കമ്മിറ്റിയുടെ നിർദേശം എന്ന് കോടതിയെ അറിയിച്ച സെൻസർ ബോർഡിന് അതിരൂക്ഷ വിമർശനമാണ് കഴിഞ്ഞ തവണ കോടതിയിൽ നിന്നുണ്ടായത്. എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിച്ചുകൂടാ എന്നതിൽ വ്യക്തമായ കാരണസഹിതം ഇന്ന് നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നിർദേശം.

മതപരമായ പേരാണ് പ്രശ്നമെന്നാണ് സെൻസർ ബോർഡ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ ഏറെക്കുറെ എല്ലാ പേരുകളും ദൈവത്തിന്റെ പേരുകൾ ആകുമെന്നും ഇത്തരം വാദങ്ങൾ ചൂണ്ടിക്കാട്ടി കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടരുത് എന്നുമാണ് കോടതി വിമർശിച്ചത്. സിനിമയ്ക്ക് പേരിടുന്നതും കഥയെഴുതുന്നതും ഉൾപ്പെടെ സംവിധായകന്റേയും അഭിനേതാക്കളുടെയും സ്വാതന്ത്ര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. സിനിമയുടെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ മറുപടിക്കെതിരെ കോസ്മോസ് എന്റർടൈൻമെന്റ്സ് ഫയൽ ചെയ്ത മറ്റൊരു ഹർജിയും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...