‘ജനനം 1947 പ്രണയം തുടരുന്നു’ ; ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനം പുറത്ത്

For full experience, Download our mobile application:
Get it on Google Play

നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ‘ജനനം 1947 പ്രണയം തുടരുന്നു’ ചിത്രത്തിലെ ‘തീരമേ താരാകെ’ എന്ന ഗാനം റിലീസായി. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിൽ കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാർച്ച് 8ന് തിയേറ്ററുകളിലേക്കെത്തും. ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത “ജനനം 1947 പ്രണയം തുടരുന്നു” എന്ന ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. നാല്പതു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റ് ആയി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് ചിത്രത്തിലെ നായിക. അനു സിതാര, ദീപക് പറമ്പോൾ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് എന്നിവർ ആണ് മറ്റു താരങ്ങൾ. പി ആർ ഓ പ്രതീഷ് ശേഖർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...