തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേക്ക് അറുപത്തിയേഴ് വര്‍ഷം. വെറുപ്പും വിദ്വേഷവും നിറഞ്ഞ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന നാടുകളെയെല്ലാം ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകൃതമായത് 1956 നവംബര്‍-1 ന്. അറുപത്തിയേഴ് വര്‍ഷം കൊണ്ട് സമ്പൂര്‍ണ സാക്ഷരതയുടെയും സാമൂഹ്യസുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി ദൈവത്തിന്‍റെ സ്വന്തം നാട് മാറിയത് അഭിമാനകരമായ ചരിത്രം. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്‍റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.
ഇന്ന് കേരളപ്പിറവി; കേരളീയം മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും
RECENT NEWS
Advertisment