മാതൃകയായി ബോറോസിൽ ; ജീവനക്കാർക്കായി കൊവിഡ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് കമ്പനികള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ്-19 മൂലം മരണമടയുന്ന ജീവനക്കാരുടെ കുടുംബത്തിന് തുടര്‍ന്നും രണ്ട് വര്‍ഷത്തേക്ക് മുടങ്ങാതെ ശമ്പളം ലഭ്യമാക്കുമെന്ന് ബോറോസിൽ ലിമിറ്റഡും ബോറോസിൽ റിന്യൂവബിൾസ് ലിമിറ്റഡും അറിയിച്ചു.

കമ്പനിയുടെ ജീവനക്കാർ‌ക്ക് ലഭിക്കുന്ന മറ്റ് എല്ലാ അധിക ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് യോഗ്യത ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. മരണമടയുന്നവരുടെ കുട്ടികളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസവും കമ്പനി പരിപാലിക്കുമെന്ന് ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, ബോറോസിൽ റിന്യൂവബിൾസ് ലിമിറ്റഡിന്റെ മാർക്കറ്റിംഗ് മേധാവി സ്വപ്‌നിൽ വാലുഞ്ച് പറഞ്ഞു.

കൊവിഡ്-19 പകര്‍ച്ചവ്യാധി ബാധിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമായി നിരവധി കമ്പനികൾ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. കമ്പനിയുടെ എഞ്ചിനീയറിംഗ് ഡയറക്ടറായിരുന്ന അഗർവാളിന്റെ സ്മരണയ്ക്കായി ഏപ്രിൽ 30 ന് ഗിഗ് സര്‍വീസസ് മാര്‍ക്കറ്റ് പ്ലേസ് അർബൻ കമ്പനി മോഹിത് അഗർവാൾ കൊവിഡ് റിലീഫ് ഫണ്ട് ആരംഭിച്ചതായി പ്രഖ്യാപിച്ചു. കൊവിഡ് -19 മൂലമായിരുന്നു അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. കൂടുതല്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...