പത്തനംതിട്ട : നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പളം കൈയ്യിട്ടുവാരുന്ന പദ്ധതിയാണ് ജീവാനന്ദം പദ്ധതി എന്ന് ഡി ഡി സി വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ പറഞ്ഞു. പി.എസ്.സി എംപ്ളോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ ആറ് ഗഡു ക്ഷാമബത്തയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സൈഫുദീൻ എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റംല പി ഹനീഫ് സെറ്റോ ജില്ലാ ചെയർമാൻ പി എസ് വിനോദ്കുമാർ , കെ പി എസ് ടി എ ജില്ലാ സെക്രട്ടറി പ്രേം എസ്, എസ് ഇ യു ജില്ലാ പ്രസിഡന്റ് ഹാഷി എ ആർ മുഹമ്മദ് മാർസദ് എന്നിവർ പ്രസംഗിച്ചു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – ശ്യാമളാദേവി പി
സെക്രട്ടറി – ശ്രീജിത്ത് ആർ ജി, ട്രഷരാർ :സിമിമോൾ എസ്
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.