കിഴവള്ളൂർ കത്തോലിക്കാ പള്ളിയുടെ സംരക്ഷണ ഭിത്തി നിർമാണം അടിയന്തിരമായി ആരംഭിക്കണം ; അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ റോഡിന്റെ മണ്ണാരകുളഞ്ഞി മുതൽ കോന്നി വരയുള്ള റീച്ചിൽ പൂർത്തീകരിക്കുവാനുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ
കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രധിനിധികളുടേയും യോഗം വിളിച്ചു ചേർത്തു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മതിൽ പൊളിച്ചു നൽകിയ കിഴവള്ളൂർ കത്തോലിക്കാ പള്ളിയുടെ സംരക്ഷണ ഭിത്തി നിർമാണം അടിയന്തിരമായി ആരംഭിക്കണമെന്നും ആവശ്യമായ എസ്റ്റിമേറ്റ് ബുധനാഴ്ച നൽകമെന്നും കെ എസ് ടി പി എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്കു എം എൽ എ നിർദേശം നൽകി.

കോടതി വ്യവഹാരത്തെ തുടർന്ന് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാതെ കിടക്കുന്ന മൈലപ്ര രണ്ടാം കലുങ്കിലെ നിർമ്മാണവും മൈലപ്ര ജംഗ്ഷനിലെ കലുങ്കിന്റെ നിർമ്മാണവും കോടതി ഉത്തരവ് ലഭിക്കുന്നതിനനുസരിച്ച് നിർമ്മാണ
നടപടികൾ വേഗത്തിലാക്കുന്നതിനു യോഗം തീരുമാനിച്ചു. കോന്നി മാമ്മൂട് ജംഗ്ഷനിൽ പൊളിച്ചു പണിയുന്ന കലുങ്കിന്റെ നിർമാണ പ്രവർത്തി വേഗത്തിൽ പൂർത്തികരിക്കുവാനും എം എൽ എ നിർദേശം നൽകി. യോഗത്തിൽ എം എൽ എ യോടൊപ്പം പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ നവനിത്ത്, കെ എസ് ടി പി എക്‌സികുട്ടീവ് എഞ്ചിനീയർ ബിജു, ഇകെകെ കരാർ കമ്പനി പ്രൊജക്റ്റ്‌ മാനേജർ ബിനീഷ്, കിഴവള്ളൂർ കത്തോലിക്കാ പള്ളി വികാരി വർഗീസ് തയ്യിൽ
പൊതുമരാമത്ത്- പഞ്ചായത്ത് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി...

വെള്ളത്തില്‍ മുങ്ങി തിരുവല്ല അപ്പര്‍ കുട്ടനാട് മേഖലകള്‍

0
തിരുവല്ല : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തിരുവല്ല...

പന്തളം കടയ്ക്കാട് നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു

0
പന്തളം : മാലിന്യം ശേഖരിക്കാന്‍ പോയ പന്തളം നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു....

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച സംഭവിച്ചതായി കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച...