തിരുവനന്തപുരം: അവശ്യസാധന വില നിയന്ത്രണനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഉടന്‍ വിജ്ഞാപനം പുറത്തിറങ്ങും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം കടകളില്‍ വില്‍ക്കാനാകില്ലെന്ന വ്യവസ്ഥ നിലവില്‍ വരുമെന്നും സൂചനയുണ്ട്.
കുപ്പിയുടെ നിലവാരം കൃത്യമായി പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ അനധികൃതമായി നിര്‍മിക്കുന്ന കുപ്പിവെള്ള കമ്പനികള്‍ ഇല്ലാതാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം ചില്ലറ വില്‍പ്പനക്കാര്‍ക്ക് വെറും എട്ട് രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം കടകളില്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു.