വിലകൂടിയ മൊബൈല്‍ വാങ്ങി നല്‍കി , ഒരു വര്‍ഷത്തോളം പീഡനം ; ഒമ്പതാം ക്ലാസ്സുകാരി തൂങ്ങിമരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വണ്ടാഴിയില്‍ തൂങ്ങിമരിച്ച ഒമ്പതാം ക്ലാസ്സുകാരി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തല്‍. സംഭവത്തില്‍ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുകുറ അഫ്‌സലിനെയാണ് (22) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ ചോളിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

മാര്‍ച്ച് 28നാണ് പെൺകുട്ടി വീടിനുള്ളില്‍ ജീവനൊടുക്കിയത്. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയുമാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിക്ക് അഫ്‌സല്‍ വിലകൂടിയ മൊബൈല്‍ വാങ്ങി നല്‍കിയിരുന്നു. ഈ പണം ലഹരി മാഫിയ വഴി കണ്ടത്തിയതാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ഇയാള്‍ ലഹരി നല്‍കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരി മാഫിയയുടെ ബന്ധവും അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാർ മര്‍ദ്ദിച്ചത് കാരണമാണ് കുട്ടി തൂങ്ങിമരിച്ചതെന്നാണ് തുടക്കം മുതൽ ഉയർന്ന ആരോപണം.

എന്നാല്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചതോടെ അന്വേഷണം പ്രതിയിലേക്ക് നീളുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. തുടര്‍ന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി.ആര്‍ അശോകന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ചെന്നൈയില്‍ നിന്ന് പ്രതി പിടിയിലാവുകയായിരുന്നു. നേരത്തെ പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...