മസ്കത്ത്: ടീം ബോഷറന്റെ നേതൃത്വത്തിൽ ബൗഷർ കപ്പ് ബാഡ്മിന്റൺ ടൂർണമെൻറ് ഒക്ടോബർ 25ന് ഗാലയിലെ ഒയാസിസ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരയിനങ്ങൾ ഉണ്ടായിരിക്കും. ടൂർണമെന്റിൽ വിവിധ രാജ്യക്കാരായ 200 ലേറെ കായികതാരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. വിജയികൾക്ക് ട്രോഫികളും ആകർഷകമായ കാഷ് പ്രൈസുകളും മറ്റ് നിരവധി സമ്മാനങ്ങളും നൽകും. ബാഡ്മിന്റൺ മത്സരങ്ങൾക്ക് പുറമെ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്ന നിരവധിയായ കല, കായിക വിനോദങ്ങളും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ബൗഷർ മേഖലയിലെ കലാകായിക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ടീം ബൗഷറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബൗഷർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് മസ്കത്തിലെ കായിക പ്രേമികൾക്കിടയിൽ പ്രശസ്തമാണ്. ടൂർണമെന്റിന്റെ ആറാമത് സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി ഉടൻ രൂപവത്കരിച്ച് പ്രവർത്തനമാരംഭിക്കുമെന്ന് ടീം ബൗഷർ ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1