പുതുക്കാട്: 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി മാഞ്ഞൂക്കാരന്‍ മനോജിനെ(41) പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെ വിദ്യാര്‍ഥി പീഡന വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞു. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെയും പോലീസിലും വിവരമറിയിച്ചു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
അതേസമയം യുവതിയെ പീഡിപ്പിച്ച മറ്റൊരു കേസില്‍ സ്ത്രീയടക്കം 3 പേര്‍ അറസ്റ്റിലായി. ചുള്ളിയോട് മൂര്‍ഖന്‍പാടം പറമ്പന്‍ മുഹമ്മദ് ഷാന്‍ (24), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ഷമീര്‍ (21) പീഡനത്തിന് കൂട്ടുനിന്ന തമ്പുരാന്‍കുന്ന് സരോവരത്തില്‍ എസ്.ബിന്‍സ (കുക്കു- 31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.