കൂട്ടുകാരൊപ്പം കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കല്ലുവെട്ടുകുഴിയിൽ വീണ്‌ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ്‌ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. മുക്കം മണാശ്ശേരിയിൽ ആണ് സംഭവം. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ വൈകിട്ട് ആയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന്, വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തെരച്ചിൽ നടത്തി.

കാശിനാഥനെ രാത്രി ഒൻപതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ നിലയിൽ കണ്ടെത്തുന്നത്. കുഴിയ്ക്ക് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടർന്നുള്ള തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആര്യ സഹോദരിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...