34.9 C
Pathanāmthitta
Thursday, March 30, 2023 2:08 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയതിന് പിന്നാലെ ബ്രഹ്‌മപുരം തീപിടിത്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വിഷയം ചൊവ്വാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തയച്ചത്.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് നാളെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധിയാണ്. എന്നാല്‍ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

self

വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകളില്‍ അവധി ബാധകം.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ചീഫ് ജസ്റ്റിസിന് കത്തയച്ച്‌ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയില്‍ മാലിന്യപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തയച്ചത്. കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്ത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനായിട്ടില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് ആവശ്യം.

വ്യാഴാഴ്ചയാണ് ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ചത്. കഴിഞ്ഞദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളില്‍ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടര്‍ന്നു. കനത്ത പുകയുടെ പശ്ചാത്തലത്തില്‍ വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളിലും ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെപ്പേര്‍ക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടായി. ശ്വാസംമുട്ടല്‍, ഛര്‍ദി, രക്തസമ്മര്‍ദം തുടങ്ങിയ കാരണങ്ങളാല്‍ 12 പേര്‍ ബ്രഹ്‌മപുരത്തിനു സമീപമുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടി.

ബ്രഹ്‌മപുരത്തെ തീ അഞ്ചാം ദിവസം പൂര്‍ണ്ണമായി കെടുത്താനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയാണെന്നാണ് അഗ്നിരക്ഷാ സേന ആവര്‍ത്തിക്കുന്നത്. നിക്ഷേപിക്കാന്‍ പകരം സ്ഥലം കണ്ടെത്താത്തതിനാല്‍ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27 അധികം ഫയര്‍ യൂണിറ്റുകള്‍ അഞ് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂര്‍ണ്ണമായി തീ അണക്കാനാകില്ലെന്നാണ് ഫയര്‍ ഫോഴ്സ് അറിയിക്കുന്നത്. കൂടുതല്‍ ഹിറ്റാച്ചികളെത്തിച്ച്‌ അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച്‌ വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കില്‍ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ.

പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം,കലൂര്‍ വൈറ്റിലയും പിന്നിട്ട് ബ്രഹ്‌മപുരത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരെയുള്ള അരൂര്‍ ഭാഗത്തേക്കും പുക വ്യാപിച്ചു. വെയില്‍ കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തില്‍ തങ്ങി നിന്നു. കോര്‍പ്പറേഷന്‍, നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇത് എവിടെ നിക്ഷേപിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയാണ്. മാലിന്യം താല്‍കാലികമായി നിക്ഷേപിക്കാന്‍ കോര്‍പ്പറേഷന്‍ ചില സ്ഥലങ്ങള്‍ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂര്‍ണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തില്‍ നിന്ന് മാലിന്യം ബ്രഹ്‌മപുരത്തേക്ക് മാറ്റുക.

ബ്രഹ്‌മപുരത്തേത് മനുഷ്യനിര്‍മ്മിതമായുള്ള തീപിടുത്തമെന്ന് ബെന്നി ബഹനാന്‍ എംപി ആരോപിച്ചു. ഇവിടുത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ്. പ്ലാന്റിന് പിന്നിലെ അഴിമതിയെ കുറിച്ച്‌ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചിന്‍ കോര്‍പ്പറേഷന്‍ ബയോമൈനിങ്മായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രിതമായി അഴിമതിക്ക് വേണ്ടിയിട്ടുള്ള കളമൊരുക്കുകയായിരുന്നു. ടെന്‍ഡര്‍ യോഗ്യതപോലും ഇല്ലാതിരുന്ന മുന്‍ എല്‍ഡിഎഫ് കണ്‍വീനറുടെ മകളും മരുമകനും ഡയറക്ടറായിട്ടുള്ള കമ്പനിക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി സര്‍ക്കാരും കൊച്ചിന്‍ കോര്‍പ്പറേഷനും വഴിവിട്ട പ്രവര്‍ത്തനമാണ് നടത്തിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow