ബ്രഹ്മപുരം തീപിടുത്തം ; സംസ്ഥാന സര്‍ക്കാര്‍ ഒന്നാംപ്രതിയെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുടെയും പക്കല്‍ നിന്നും പിഴ ഈടാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു. 100 കോടി പിഴ ജനങ്ങളുടെ മേല്‍ കെട്ടിവെക്കാതെ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരില്‍ നിന്നാണ് ഈടാക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തിന് ഉത്തരവാദികളായ സര്‍ക്കാര്‍ -കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യ നിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുണ്ടാവണം. മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡിന്റെ വീഴ്ചക്കെതിരെ നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...