തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തില്‍ സര്‍ക്കാരിന് പൊള്ളുന്ന സ്ഥിതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മറുപടി പറയേണ്ട മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. കരാറുകാരനെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ വാശിയോടെ നീങ്ങുന്നു. എം.ബി.രാജേഷ് പത്തുമിനിറ്റാണ് കരാറുകാരനുവേണ്ടി സഭയില്‍ സംസാരിച്ചത്. ആര്‍ക്കും ആരോഗ്യപ്രശ്നമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലെന്നും വി.ഡി.സതീശന്‍ ചോദിച്ചു.
സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച് പ്രതിപക്ഷം. കൊച്ചി കോര്‍പറേഷനിലെ പോലീസ് നടപടിയിലായിരുന്നു നോട്ടിസ്. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ഡയസിന് മുന്നില്‍ ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തി. ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി വരുമെന്ന് സ്പീക്കറുടെ മുന്നറിയിപ്പ് നല്‍കി.