കുട്ടികൾക്ക് വിജ്ഞാനം പകർന്ന് റാന്നി വൈക്കം ഗവ.യു.പി.സ്‌കൂളിൽ ബ്രയിൻ വേവ് എക്‌സ്‌പോ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികൾക്ക് വിജ്ഞാനം പകർന്ന് റാന്നി വൈക്കം ഗവ.യു.പി.സ്‌കൂളിൽ ബ്രയിൻ വേവ് എക്‌സ്‌പോ നടന്നു. വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പഴയ ക്യാമറകൾ, കാർഷികവിളകളെ ആക്രമിക്കുന്ന വിവിധ കീടങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾക്ക് കൗതുകക്കാഴ്ചകളായി. ഇലവുംതിട്ട സ്വദേശിയും വൈദ്യുതി ബോർഡിലെ റിട്ട.എൻജിനീയറുമായ എം.പി. മോഹനനാണ് നാണയപ്രദർശനവുമായി എത്തിയത്‌. 200-ൽപ്പരം രാജ്യങ്ങളിലെ നാണയങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ടായിരുന്നു.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കാർഷികവിളകളെ ആക്രമിക്കുന്ന വിവിധയിനം കീടങ്ങളുടെ പ്രദർശനവും വിവിധയിനം മില്ലറ്റ്, റാഗി ചെടി, ചോളം ചെടി ഉൾപ്പെടെ വിവിധയിനം പച്ചക്കറിത്തൈകളുടെ വിതരണവും നടന്നു. വിവിധ ഉത്പന്നങ്ങളുമായി വനംവകുപ്പും എക്‌സ്‌പോയിൽ സ്റ്റാളൊരുക്കിയിരുന്നു. ഒപ്പം ആർ.ആർ.ടി.യുടെ വീഡിയോ പ്രദർശനവും നടന്നു. കെ.എസ്.ഇ.ബി.യുടെ ഗാർഹിക സുരക്ഷാഉപകരണങ്ങളുടെ പ്രദർശനങ്ങൾ, പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി പദ്ധതികളുടെ വിവരണം, പഴയകാല ക്യാമറകളുടെ ശേഖരങ്ങൾ, കുട്ടികൾ നിർമിച്ച വിവിധ ശാസ്‌ത്രോപകരണങ്ങൾ എന്നിവ പ്രദർശനത്തിൽ ശ്രദ്ധ ആകർഷിച്ച ഇനങ്ങളിൽപെടുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ്, പഞ്ചായത്തംഗം മന്ദിരം രവീന്ദ്രൻ, സ്‌കൂൾ പ്രഥമാധ്യാപകൻ സി.പി. സുനിൽ, പി.ടി.എ. പ്രസിഡന്റ് രഘുകുമാർ തുടങ്ങിയവർ പ്രദർശനത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....