റിയോ ഡി ജനീറോ : ക്വാറന്‍റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മൂന്ന് അര്‍ജന്‍റീനന്‍ താരങ്ങളെ പിടികൂടാന്‍ ബ്രസീല്‍ പോലീസ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് ബ്രസീല്‍ – അര്‍ജന്‍റീന ലോകകകപ്പ് യോഗ്യതാമത്സരം മാറ്റിവെച്ചു. പ്രീമിയര്‍ ലീഗ് താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസ്, ജിയോവനി ലോസെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരെ പിടികൂടാനാണ് പോലീസെത്തിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു നാടകീയ സംഭവങ്ങള്‍ നടന്നത്.
ക്വാറന്‍റീന്‍ നിയമങ്ങള്‍ ലംഘിച്ചു ; താരങ്ങളെ പിടികൂടാന്‍ ബ്രസീല്‍ പോലീസ് ഗ്രൗണ്ടിലിറങ്ങി ; ബ്രസീല്‍ – അര്‍ജന്‍റീന മത്സരം മാറ്റിവെച്ചു
RECENT NEWS
Advertisment