ഇടുക്കി പണിക്കന്‍കുടിയിലെ വീട്ടമ്മയുടെ കൊലപാതകം ; പ്രതിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിയെക്കുറിച്ച് സൂചനകള്‍ ലഭിക്കാതെ അന്വേഷണ സംഘം. 20 ദിവസമായി ഒളിവില്‍ കഴിയുന്ന ബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും. പാലക്കാട്  – പൊള്ളാച്ചി മേഖലയിലാണ് ഏറ്റവും ഒടുവില്‍ ബിനോയ് എത്തിയതെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ബിനോയ് ബന്ധപ്പെട്ടതായും പോലീസ് പറയുന്നു.

എന്നാല്‍ പ്രതി ഒളിവില്‍ പോയി 20 ദിവസം പിന്നിട്ടിട്ടും കാര്യമായ സൂചനകളൊന്നും തന്നെ പോലീസിന് ലഭിച്ചിട്ടില്ല. തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെത്തി സുഹൃത്തിനോട് ഫോണില്‍ ബന്ധപ്പെട്ട ശേഷം ബിനോയ് തിരികെ കേരളത്തിലെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ പോലീസിന്റെ അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ബിനോയ് ശ്രമിക്കുന്നത്. എന്നാല്‍ കുറച്ചുദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

ബിനോയിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സംഘങ്ങളായി തിരിഞ്ഞ് വിവിധയിടങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സിന്ധുവിനെ കൊലപ്പെടുത്താന്‍ പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. ബിനോയിയുടെ ബാങ്ക് ഇടപാടുകളും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....