കൊച്ചി : സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളുടെ പട്ടികയിൽ പന്ത്രണ്ട് വർഷം മുൻപ് നാലാമതായിരുന്ന സ്തനാർബുദം ഇപ്പോൾ ഒന്നാമതാണ്. ഒക്ടോബർ ലോകമെമ്പാടും സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുമ്പോൾ രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി യഥാസമയം ചികിൽസ തേടി അതിജീവിച്ചവര്‍ ഏറെ നമുക്ക് മുൻപിലുണ്ട്. പ്രായമേറിയവരിലാണ് സ്തനാർബുദ സാധ്യതയെന്ന ചിന്തയെ തിരുത്തുന്നതാണ് ഇന്ത്യയിലെ രോഗികളുടെ കണക്കുകള്‍ പുറത്ത് വരുന്നത്.
രോഗലക്ഷണം നേരത്തേ കണ്ടെത്തിയാൽ വിദഗ്ധ ചികിൽസ തേടുന്നതാണ് അഭികാമ്യം. വ്യായാമവും സമീകൃതാഹാരവും ചിട്ടയായ ജീവിതശൈലിയും പാലിച്ചാൽ കാൻസറിനെ ഒരു പരിധി വരെ പ്രതിരോധിക്കാം. സ്തനങ്ങൾ സ്വയം പരിശോധിക്കുന്നതും പ്രായത്തിന് അനുയോജ്യമായ സ്‌ക്രീനിങ് മാർഗനിർദേശങ്ങൾ പാലിക്കുന്നതുമാണ് നേരത്തേയുള്ള കണ്ടെത്തൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. കൃത്യമായ ഇടവേളകളിൽ മാമോഗ്രാം പരിശോധനയിലൂടെ സ്തനാർബുദം കണ്ടെത്താം.