പീഡനക്കേസില്‍ ജയിലില്‍ കഴിയുമ്പോഴും ‘ശ്രീദേവി ‘ ലൈവ് ; നരബലിക്കേസില്‍ അടുത്ത അറസ്റ്റ് ഉടന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പീഡനക്കേസില്‍ ജയിലില്‍ കഴിയുമ്പോഴും ‘ശ്രീദേവി’ ലൈവ്. നരബലിക്കേസില്‍ അടുത്ത അറസ്റ്റ് ഉടന്‍. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ മുഖ്യ സൂത്രധാരൻ ഷാഫിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യും. ഷാഫി ആണെന്ന് പറഞ്ഞ് ഭ​ഗവൽ സിം​ഗുമായി ഫോണിൽ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്. ഇതുവഴി ആണ് ഭ​ഗവൽ സിം​ഗിനേയും ലൈലയേയും വലയിലാക്കിയതെന്നും പോലീസ് പറഞ്ഞു.

സഹായിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ഇതോടെ നരബലിക്കേസിൽ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. ഷാഫിയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്നാണ് പോലീസ് നൽകുന്ന വിവരം. ഭ​ഗവൽ സിം​ഗിനെ കൂടാതെ ലൈലയുമായും ഇയാൾ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങൾ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.

ഷാഫി കോലഞ്ചേരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഇയാളാണ് ‘ശ്രീദേവി-ശ്രീദേവി’ എന്ന വ്യാജ അക്കൗണ്ടിൽ നിന്നും ഭഗവൽ സിം​ഗുമായി സംസാരിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. കൂടുതൽ സന്ദേശങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...