Saturday, May 10, 2025 7:48 am

കൈ​ക്കൂ​ലി കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉദ്യോഗസ്ഥന്‍ തി​രി​കെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ലെ ‌(പി​സി​ബി) കൈ​ക്കൂ​ലി കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ജെ.ജോ​സ്‌​ മോ​ന്‍ തി​രി​കെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍. ആ​ദ്യം കോ​ഴി​ക്കോ​ട് തി​രി​കെ ജോ​ലി​യി​ല്‍ ക​യ​റി​യ ബോ​ര്‍​ഡി​ലെ സീ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ ജെ.ജോ​സ്‌​ മോ​ന് പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ നി​യ​മ​നം ന​ല്‍​കി. ഇ​യാ​ള്‍​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ ജോ​സ്‌​മോ​നെ​തി​രെ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ല്ലെ​ന്നാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് പ​റ​യു​ന്ന​ത്. റ​ബ​ര്‍ ട്രേ​ഡിം​ഗ് ക​മ്പ​നി‌ ഉ​ട​മ​യോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ള്‍. സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കോ​ട്ട​യം ജി​ല്ലാ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൊ​ല്ല​ത്തെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പ​ണ​വും സ്വ​ര്‍​ണ​വും വി​ദേ​ശ ക​റ​ന്‍​സി​ക​ളും ഉ​ള്‍​പ്പെ​ടെ കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്കി​ല്‍ ഒ​ന്ന​ര കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന് പു​റ​മേ വാ​ഗ​മ​ണ്ണി​ല്‍ റി​സോ​ര്‍​ട്ടും ആ​ഡം​ബ​ര വീ​ടും ര​ണ്ടു ഫ്ലാ​റ്റും ഉ​ള്‍​പ്പെ​ടു​ന്ന ഭൂ​സ്വ​ത്തി​ന്റെ രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു.

കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ​റാ​യി​രു​ന്ന ജെ.ജോ​സ് മോ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സീ​നി​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യി​രി​ക്കെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. കോ​ട്ട​യ​ത്ത് ജോ​ലി ചെ​യ്യ​വേ പാ​ലാ​യി​ലെ വ്യ​വ​സാ​യി​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ലാ​ണ് ജോ​സ് മോ​ന്റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു. ഇ​തോ​ടൊ​പ്പം ഒ​രു ല​ക്ഷ​ത്തി​ലേ​റെ മൂ​ല്യ​മു​ള്ള ഡോ​ള​ര്‍, ദി​ര്‍​ഹം, റി​യാ​ല്‍ ഉ​ള്‍​പ്പെ​ടെ വി​ദേ​ശ ക​റ​ന്‍​സി​ക​ളും ക​ണ്ടെ​ത്തി. 40 പ​വ​ന്‍ സ്വ​ര്‍​ണം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു 72 പ​വ​ന്‍ ലോ​ക്ക​റി​ലും ഉ​ണ്ട്. വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ര​ണ്ട് കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്തി​ലേ​റെ ക​മ്പ​നി​ക​ളു​ടെ ഇ​ന്‍​ഷു​റ​ന്‍​സ്, മ്യൂ​ച്ച​ല്‍ ഫ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത് 17 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ. ഇ​തു​കൂ​ടാ​തെ എ​യ​ര്‍​പോ​ര്‍​ട്ട്, സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ 47,000 ഷെ​യ​റു​ക​ള്‍. കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ഭൂ​സ്വ​ത്തും ക​ണ്ടെ​ത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള

0
ദില്ലി : ഭീകരാക്രമണത്തിൽ ജമ്മു കശ്മീരിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി...

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം : ഹൈക്കോടതി

0
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളെ മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത്...

ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ...

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...