പാലക്കാട് അകത്തേത്തറയില്‍ വീണ്ടും പുലിയിറങ്ങി ; വളര്‍ത്തുനായയെ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് അകത്തേത്തറയില്‍ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിണി ഉള്‍പ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. സ്ഥലത്തെത്തിയ പുലി തെക്കേപരിയത്ത് രാധാകൃഷ്ണന്‍ എന്നയാളുടെ വളര്‍ത്തു നായയെ ആക്രമിച്ചു. രാത്രി വൈകി വീട്ടിലെത്തിയ രാധാകൃഷ്ണന്റെ മകന്‍ ശ്യാം വീട്ടുമുറ്റത്തു നില്‍ക്കുമ്പോഴാണ് പുലി നായയെ ആക്രമിക്കുന്ന ശബ്ദം കേട്ടത്. നായയെ ആക്രമിക്കുന്നത് കാട്ടുപന്നിയായിരിക്കാമെന്ന് കരുതി ശ്യാം കല്ലെടുത്ത് എറിയുകയായിരുന്നു. ഇതോടെ പുലി അവിടെ നിന്ന് ഓടിപ്പോയി. നായയെ ആക്രമിക്കുമ്പോള്‍ തെരുവ് വിളക്കിന്റെ വെളിച്ചത്തിലാണ് പന്നിയല്ല പുലിയാണെന്ന് മനസ്സിലായതെന്നും ശ്യാം പറയുന്നു. സംഭവത്തിന് പിന്നാലെ വനപാലകര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീരീക്ഷണം ശക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...