ശബരിമല തീർത്ഥാടകർക്കായി പ്രവര്‍ത്തിച്ചുവന്ന കരുണ മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ്പ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം കഴിഞ്ഞ 42 ദിവസമായി നടത്തിവന്ന കരുണ മെഡിക്കൽ ഹെൽത്ത് ഹെൽപ്പ് കെയർ സെന്ററിന്റെ പ്രവർത്തനം സമാപിച്ചു. തീർത്ഥാടകർക്ക്  സൗജന്യമായി ലഘു ഭക്ഷണവും മരുന്നുകളും വൈദ്യ സേവനവും ആംബുലൻസ് സൗകര്യവും സെന്ററില്‍ 24 മണിക്കുറും സജ്ജമാക്കിയിരുന്നു. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ നേത്വതത്തിൽ നൂറ്റിഅമ്പതോളം ഡോക്ടർമാരും കരുണയുടെ നഴ്സിംഗ് ടീമും സെന്ററിൽ സേവനം നടത്തി. സമാപന സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ  അധ്യക്ഷനായി.

സെന്ററിൽ സേവനം നടത്തിയ ഡോക്ടർമാരെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി അംഗം ഡോക്ടർ എ.പി ശ്രീകുമാർ, ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി ഡോ.ശ്രീവേണി മഞ്ചനാമഠം, സംസ്ഥാന ഔഷധ സസ്യ ബോർഡ് അംഗം ഡോ.പ്രിയ ദേവദത്ത്, ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം ശശികുമാർ, കരുണ ട്രഷറർ കെ.ആർ മോഹനൻ പിള്ള എന്നിവർ സംസാരിച്ചു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻ പിള്ള സ്വാഗതവും വൈസ് ചെയർമാൻ  ജി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...