ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചു വരികയയായിരുന്നു ഇയാൾ. സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തന്‍റെ വാഹനം അപകടത്തിൽപ്പെട്ടുവെന്നും അതിനുള്ളിൽ ആൾ കുടുങ്ങിക്കിടക്കുകയാണെന്നും കാണിച്ച് അനീഷ് തന്നെയാണ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് കടയ്ക്കൽ ഫയർഫോഴ്സ് നിലയത്തിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻതന്നെ സംഭവസ്ഥലത്തെത്തി.

എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വാഹനം അപകടത്തിൽപ്പെട്ടിട്ടില്ലെന്നും അനീഷ് റോഡിൽ നിൽക്കുകയാണെന്നുമാണ് കണ്ടത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇന്ധനം തീർന്നെന്ന് പറഞ്ഞ ഇയാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടാക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതോടെ പോലീസും സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന്...

0
തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ തനിക്കെതിരെ...

ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...