ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്. ഉച്ചകോടിയ്ക്കായി ഒരു ദിവസത്തെ സന്ദർശനത്തിനായാണ് ജിന്‍പിങ് ഡൽഹിയിലെത്തിയത്. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത്.ഷീ ജിന്‍പിങ് വൈകിട്ട് 5:45ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. 2020ലെ ഗാല്‍വന്‍ താഴ്വര സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. അതിനുശേഷം ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഷിയുടെ ഇന്ത്യാ സന്ദര്‍ശനം.
നേരത്തെ ചൈന ഇതിന് സ്ഥിരീകരണം നല്‍കിയിരുന്നില്ല.അതിര്‍ത്തിയിലെ സാഹചര്യം, ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. 2020ലെ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിലെ മഞ്ഞുരുകലിന്റെ പ്രധാന സൂചനയായാണ് ഷിയുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്നും നാളെയുമാണ് നടക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസെഷ്കിയാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. വിപുലീകരിച്ച ബ്രിക്‌സ് കൂട്ടായ്മയുടെ സാമ്പത്തിക സഹകരണം, ആഗോള വിഷയങ്ങള്‍, വ്യാപാരം തുടങ്ങിയവ പ്രധാന ചര്‍ച്ചകളാകും.































