റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു. മുക്കട റബർ ബോർഡിന് സമീപം കൊക്കോട്ട് വീട്ടിൽ ജാനകി (80) ആണ് അപകടത്തിൽപ്പെട്ടത്. അങ്ങാടി പേട്ട ഉപാസന ബോട്ട് ജെട്ടി കടവിന് സമീപം നദിയിലെ ഉപയോഗശൂന്യമായ കുടിവെള്ള കിണറിന് സമീപമാണ് ഇവര്‍ ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കടവിലേക്ക് എത്തിയ ജാനകി പെട്ടെന്ന് നദിയിലേക്ക് ചാടുകയായിരുന്നു. ഈ സമയം സമീപത്ത് കുളിച്ചുകൊണ്ടിരുന്ന രണ്ട് സ്ത്രീകൾ ഉടൻ തന്നെ ആറ്റിലേക്ക് ഇറങ്ങി വയോധികയെ സാഹസികമായി കരയിലേക്ക് എത്തിക്കുകയായിരുന്നു. സ്ത്രീകളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻദുരന്തം ഒഴിവായത്. കരയ്ക്കെത്തിച്ച വയോധികയെ പ്രഥമമ ശുശ്രൂഷ നൽകിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതായി റാന്നി പോലീസ് അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































