തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ്. തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ഗതാഗത കമീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.
പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടൊപ്പം സമര്‍പ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലന്‍സ് പറയുന്നത്. നേരത്തെ പരാതി വന്നപ്പോള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആണ് തച്ചങ്കരിക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.