കൈക്കൂലി കേസില്‍ തച്ചങ്കരിക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്ക് വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ്. തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. ഗതാഗത കമീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടൊപ്പം സമര്‍പ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലന്‍സ് പറയുന്നത്. നേരത്തെ പരാതി വന്നപ്പോള്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ആണ് തച്ചങ്കരിക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. വിജിലന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...