കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തിൽ തടവുകാരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെരിപ്പ് തുളച്ച് ദ്വാരമുണ്ടാക്കിയ ശേഷം ചെറിയ കവറിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സന്ദർശകരെന്ന വ്യാജേന തടവുകാരനെ കാണാൻ എത്തിയതായിരുന്നു രണ്ടംഗ സംഘം. ഫോണിലൂടെയായിരുന്നു ഇവർ ആശയവിനിമയം നടത്തിയിരുന്നത്. ഈ ഫോൺ സംഭാഷണങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈൽ ഫോണുകളും മറ്റും നിയമവിരുദ്ധമായി കടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപും ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജയിലിന്റെ പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകുന്ന സംഭവങ്ങളും പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...