ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കൈക്കൂലി ചോദിച്ചു, സബ് രജിസ്ട്രാര്‍ ഓഫീസിലെ വനിതാ അറ്റന്‍ഡര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂമിയുടെ ആധാരം വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഭൂവുടമയില്‍ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നേമം സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡര്‍ ശ്രീജയെ വിജിലന്‍സ് പിടികൂടി. സബ് രജിസ്ട്രാര്‍ക്ക് വേണ്ടിയാണ് ശ്രീജ കൈക്കൂലി വാങ്ങിയത്. പിതാവിന്‍റെ പേരിലുള്ള ഭൂമി സ്വന്തം പേരിലാക്കാന്‍ കല്ലിയൂര്‍ സ്വദേശിയാണ് സബ് രജിസ്ട്രാറെ സമീപിച്ചത്.

വെള്ളിയാഴ്ച ഓഫീസിലെത്തിയപ്പോള്‍ ശ്രീജ പരാതിക്കാരനുമായി സബ് രജിസ്ട്രാറിനടുത്തെത്തി. 3000 രൂപ ശ്രീജയെ ഏല്പിക്കാന്‍ സബ് രജിസ്ട്രാര്‍ ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ വിജിലന്‍സ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു. ഇന്ന് 11.45ന് ഓഫീസില്‍ വെച്ച്‌ പണം വാങ്ങി ഫയലുകള്‍ക്കിടയില്‍ ഒളിപ്പിക്കുമ്പോഴാണ് ശ്രീജയെ വിജിലന്‍സ് ഡിവൈ.എസ്.പി സി.എസ് വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തില്‍ സബ് രജിസ്ട്രാര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. ശ്രീജയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...