കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പോലീസുകാരെ വിട്ടയക്കും. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയാണ് ഇന്‍സ്പെക്ടര്‍ അടക്കം 4 പേരെ വിട്ടയക്കുക. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇവരെ വിട്ടയക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ പിടിയിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിനാല്‍ കൊച്ചി പോലീസ് ഇവരെ പിടികൂടിയത്.
പ്രതിയെ പിടികൂടാന്‍ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.