പ്രതിയെ പിടികൂടാന്‍ വന്ന് കൈക്കൂലി വാങ്ങി ; കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പോലീസുകാരെ വിട്ടയക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പോലീസുകാരെ വിട്ടയക്കും. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയാണ് ഇന്‍സ്പെക്ടര്‍ അടക്കം 4 പേരെ വിട്ടയക്കുക. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ഇവരെ വിട്ടയക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകാന്‍ പിടിയിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിനാല്‍ കൊച്ചി പോലീസ് ഇവരെ പിടികൂടിയത്.

പ്രതിയെ പിടികൂടാന്‍ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...