Thursday, April 25, 2024 12:47 pm

പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്തുമന്ത്രിയാണോ ; ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാ‌ര്‍ മറുപടി നല്‍കേണ്ടിവരും : പി.കെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുളിമാട് പാലം നിര്‍മാണത്തിനിടെ തകര്‍ന്നു വീണ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്തുമന്ത്രിയാണോ എന്ന് ഫിറോസ് ചോദിക്കുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാ‌ര്‍ മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം പരിഹസിച്ചു. പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണം നടത്തുമോയെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകര്‍ന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?
അങ്ങനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ്‌ ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാദ്ധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു.
ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച്‌ ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന കുളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണത്. സംഭവത്തെകുറിച്ച്‌ അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നി‌ര്‍ദേശം നല്‍കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...