അടൂർ : ഏനാത്ത് ഓന്തിപ്പുഴ തോടിന് കുറുകെയുള്ള പാലം തൂൺ ഇളകിമാറി അപകടത്തിലായി. ഇളങ്ങമംഗലം നിവാസികൾക്ക് കളമല വഴി എളുപ്പത്തിൽ ഏനാത്തേക്ക് എത്താൻ സാധിക്കുന്ന യാത്രമാർഗമാണിത്. വീതികുറഞ്ഞ പഴയ കോൺക്രീറ്റ് നടപ്പാലത്തിലൂടെ കാൽ നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും കടന്ന് പോകുന്നുണ്ട്. തോട്ടിലുള്ള ഏക തൂണാണ് ഇളകിയിരിക്കുന്നത്. ഇരുവശത്തെ സംരക്ഷണഭിത്തികളും പൊളിഞ്ഞിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങളില്ലാത്ത ഇളങ്ങമംഗലം നിവാസികൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ പാലം. കല്ലടയാറിന്റെ കൈവഴിയായി ഏനാത്ത് കടവിനടുത്ത് വന്നുചേരുന്നതാണ് ഓന്തിപ്പുഴ തോട്. എട്ടുവർഷം മുൻപ് അടൂരിൽ നിന്ന് പട്ടാഴി വഴി കൊട്ടാരക്കരയ്ക്കുള്ള കെ.എസ്.ആർ.ടി.സി മിനി ബസുകൾ ഇളംങ്ങമംഗലത്തൂടെ സർവീസ് നടത്തിയിരുന്നു. എന്നാൽ ബസ് സർവീസ് വരുമാന നഷ്ടത്തെ തുടർന്ന് നിര്‍ത്തിയത്തോടെ ഇളങ്ങമംഗലത്ത് നിന്ന് ഏനാത്തേക്ക് കടക്കാൻ ഓന്തിപ്പുഴ തോട് കടക്കേണ്ടതായി വന്നു. പാലം തകർന്നാൽ കിലോമീറ്ററുകൾ ചുറ്റി ഏനാത്ത് എത്തണമെന്നുള്ള ആശങ്കയിലാണ് നാട്ടുകാർ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033