ഇലവുങ്കൽ അർത്തിനാൽ പടി റോഡിലെ പാലം പണി മുടങ്ങി ; യാത്രാ ദുരിതത്തില്‍ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പഴയ പാലം പെളിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും പുതിയ പാലത്തിന്‍റെ നിർമ്മാണം ഇഴയുന്നു. ഇതുമൂലം യാത്രാ സൗകര്യമില്ലാതെ കലഞ്ഞൂർ പഞ്ചായത്തിലെ അർത്തനാൽ, കീച്ചേരി, കൊന്നലയ്യം, പൂവണ്ണാൽ, വലിയകോൾ, കുടപ്പാറ പ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടുന്നു. കലഞ്ഞൂർ ഇലവുന്താനം – അർത്തനാൽ പടി റോഡിലെ പാലമാണ് പൊളിച്ചിട്ടിരിക്കുന്നത്. നിരവധിപേ‌ർ പതിവായി ഉപയോഗിച്ചിരുന്ന വഴിയാണ് ഇതോടെ അടഞ്ഞത്. ഇപ്പോൾ നാട്ടുകാർക്ക് കലഞ്ഞൂരിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റുന്ന രീതിയിൽ പുതുക്കിപ്പണിയാനാണ് പാലം പൊളിച്ചത്.

ഇപ്പോൾ യാത്രാ സൗകര്യമില്ലാതെ 12-ാം വാർഡ് പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാലം പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് 2023 മാർച്ച് 16 ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തിയിരുന്നു. തുടർന്ന് പുതിയ പാലത്തിന്റെ പണി ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിൽ വാർപ്പ് കഴിഞ്ഞെങ്കിലും പിന്നീട് തുടർ നടപടിയുണ്ടായില്ല. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകൾകൂടി പൂർത്തിയായെങ്കിൽ മാത്രമെ പാലം ഉപയോഗിക്കാൻ പറ്റു. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി ഇനി ലീഡർ...

മലപ്പുറത്ത് വീടിന് തീപിടിച്ച് വൃദ്ധൻ മരിച്ച നിലയിൽ; ദുരന്തം ഉണ്ടായത് ഉറക്കത്തിനിടയിൽ

0
മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട്...

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...