ദില്ലി: ബ്രിജ് ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് ഡല്‍ഹി റൂസ് അവന്യൂ കോടതി. രാജ്യത്തെ മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതി നടപടി. ജൂലൈ 18 ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷണ്‍ സിംഗ് തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറ് വനിതാ ഗുസ്തി താരങ്ങളാണ് ആരോപണം ഉന്നയിച്ചിരുന്നത്. ജൂണ്‍ 2 ന് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. അനുചിതമായി സ്പര്‍ശിക്കുകയും പെണ്‍കുട്ടികളുടെ നെഞ്ചില്‍ കൈ വയ്ക്കുകയും നെഞ്ചില്‍ നിന്ന് പിന്നിലേക്ക് കൈ ചലിപ്പിക്കുകയും അവരെ പിന്തുടരുകയും ചെയ്തതായി പരാതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.