കൊച്ചി ബിനാലെ രാജ്യത്തിന്‌ മാതൃകയെന്ന് ബൃന്ദ കാരാട്ട്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ.കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌. ലോകത്തെ മികച്ച കലാകാരന്മാരും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്.

വനിതകളുടെ പ്രാതിനിധ്യവും ശ്രദ്ധേയം. കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ‘ഇടം’ ശ്രദ്ധേയമാണ്‌. കേരളത്തിലെ കലാകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട സാമൂഹ്യവീക്ഷണത്തിന് അവരോട് കടപ്പാട് അറിയിക്കുകയും ചെയ്യുന്നുവെന്ന്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു.ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ് എന്നിവർ ചേർന്ന് ബൃന്ദ കാരാട്ടിനെ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...