ന്യൂഡല്‍ഹി: ജന്മദിനാഘോഷത്തിനിടെ യുവാവിന്റെ മുഖത്തിന് തീപിടിച്ച വീഡിയോ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ളത്. യുവാവും സുഹൃത്തുക്കളുംചേര്‍ന്ന് ബെര്‍ത്ത് ഡെ കേക്ക് മുറിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടെ സുഹൃത്തുക്കളില്‍ ചിലര്‍ എതിര്‍വശത്തുനിന്ന് യുവാവിന്റെ മുഖത്തേക്ക് സ്നോ ഫോം സ്പ്രേ ചെയ്യുകയായിരുന്നു.
കത്തിച്ചുവെച്ചിരുന്ന പൂത്തിരികളില്‍ നിന്ന് സ്നോഫോമിലേക്കും അവിടെ നിന്ന് യുവാവിന്റെ മുഖത്തേക്കും തീ പടര്‍ന്നു. നിമിഷനേരംകൊണ്ട് യുവാവിന്റെ തലയിലും മുടിയിലുമെല്ലാം തീ പടര്‍ന്നുപിടിച്ചതും അയാള്‍ ഓടി മാറുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോ ലക്ഷക്കണക്കിനുപേരാണ് കണ്ടത്.