ലണ്ടൻ: എംബസി ഓഫീസിലിരുന്ന് ചാരവൃത്തി നടത്തിയതിന് ബ്രിട്ടീഷ് പൗരന് തടവ് ശിക്ഷ. സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലി സ്വദേശിയായ ഡേവിഡ് സ്മിത്ത് എന്ന 58 കാരന് 13 വർഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ബെർലിനിലെ ബ്രിട്ടീഷ് എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഡേവിഡ് സ്മിത്ത് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2020 -ൽ ബെർലിനിലെ ബ്രിട്ടീഷ് എംബസിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സമയത്താണ് ഡേവിഡ് സ്മിത്ത് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയത്. അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ കത്ത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡേവിഡ് സ്മിത്തിനെ ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്.
റഷ്യയുടെ ബെർലിൻ അറ്റാഷെ ആയിരുന്ന ജനറൽ മേജർ സെർഗേയ് ചുഖ്റോവിന് വേണ്ടിയാണ് ഇയാൾ രഹസ്യങ്ങൾ ചോർത്തിയത്. എന്നാൽ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇത് പതിഞ്ഞിരുന്നു. സി സി ടി വി ദൃശ്യങ്ങൾ സഹിതം പിടിക്കപ്പെട്ടതോടെയാണ് ഇയാൾക്കുമേൽ രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ആരംഭിച്ചത്. ഇയാളുടെ സിസ്റ്റമടക്കം അൺലോക്ക് ചെയ്തുള്ള പരിശോധനയിൽ കൂടുതൽ തെളിവുകൾ കിട്ടിയിരുന്നു. കാബിനറ്റ് വിവരങ്ങളടക്കം ഇയാൾ ചോർത്തിയിരുന്നു.
സൈനിക – പ്രതിരോധ മേഖലയിലെ പലരുടെയും വീട്ടുവിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെടെയുള്ള വിശദാംശങ്ങളും ഡേവിഡ് സ്മിത്ത് ചോർത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈനിക – പ്രതിരോധ മേഖലയിലെ പ്രമുഖരുടെ ബന്ധുക്കളുടെയടക്കം ചിത്രങ്ങളും ഇയാൾ കൈമാറിയിട്ടുണ്ട്. ‘ബെർലിൻ ഹോളിഡേ പിക്സ് ന്യൂ’ എന്ന പേരിൽ ഒരു യു എസ് ബിയിലാണ് ഈ ചിത്രങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം കണ്ടെടുത്തതോടെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ നടത്തിയത്. വിചാരണയ്ക്ക് ഒടുവിൽ കുറ്റം തെളിഞ്ഞതോടെ ബ്രിട്ടിഷ് കോടതി ഡേവിഡ് സ്മിത്തിന് ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.