ജാതി അധിക്ഷേപം ; ഫിനോയില്‍ കഴിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ദിണ്ടിഗൽ ചിന്നലപ്പട്ടിയിൽ ഫിനോയില്‍ കഴിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകർ ജാതി അധിക്ഷേപം നടത്തിയ മനോവിഷമത്തിലാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ഏറെനേരം ചിന്നലപ്പട്ടി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ദിണ്ടിഗൽ ചിന്നലപ്പട്ടിയിലെ ഒരു എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ദിണ്ടിഗൽ പോലീസ് സ്റ്റേഷൻ ആരോപിച്ചു. അധ്യാപകർ കഠിനമായി ശകാരിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പരാതി പറയുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.

അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. തുടർന്ന് ദിണ്ടിഗൽ ജില്ലാ പോലീസ് മേധാവി പി.ഭാസ്കരനും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചുകൊണ്ടിരുന്നവരുമായി ചർച്ച നടത്തി. രേഖാമൂലം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പോലീസും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...