രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച എൻ. ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ വൈകാൻ സാധ്യത. പുതിയ ചെയർമാനെ തീരുമാനിക്കുന്നതിൽ പ്രധാനികളായ 2 ട്രസ്റ്റുകളിൽപ്പെട്ട സർ രത്തൻ ടാറ്റ ട്രസ്റ്റിന് (എസ്ആർടിടി) യോഗം ചേരുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും വിലക്കുണ്ട്. ചട്ടം ലംഘിച്ച് പ്രവർത്തിച്ചെന്ന പരാതിയിൽ മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറാണു വിലക്കേർപ്പെടുത്തിയത്. നിയന്ത്രണം നീക്കാൻ ടാറ്റ സൺസിന്റെ 66 % ഓഹരി കൈവശമുള്ള ടാറ്റ ട്രസ്റ്റ്സ് അധികൃതരെ ഉടൻ സമീപിച്ചേക്കും. അപേക്ഷ തള്ളിയാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം.

നിയമക്കുരുക്കിലേക്കു നീങ്ങിയാൽ പുതിയ ചെയർമാന്റെ നിയമനവും വൈകും. ചെയർമാനെ തിരഞ്ഞെടുക്കാനുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ രൂപീകരണമാണ് ആദ്യപടി. തുടർന്ന് രണ്ടു മാസത്തിനകം പ്രഖ്യാപനമുണ്ടായേക്കും. ടാറ്റ സ്റ്റീൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ മലയാളി ടി.വി. നരേന്ദ്രന്റെ പേരിനാണു നിലവിൽ മുൻതൂക്കം. ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം ചൊവ്വാഴ്ച നടക്കാനിരിക്കെ പ്രതിനിധികളെ അയയ്ക്കാൻ സർ രത്തൻ ടാറ്റ ട്രസ്റ്റിനു കഴിയില്ല. കോറം തികയാതെ പൊതുയോഗം മാറ്റിവയ്ക്കേണ്ട സാഹചര്യവുമുണ്ടാകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് ; വീടുകളിൽ നിന്ന് വൈദ്യുതി...

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക...

പത്മാകഫേ ഉദ്ഘാടനത്തിൽ വിമർശനവുമായി ഗണേഷ് കുമാർ

0
കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിമർശനവുമായി...

ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ

0
ആലപ്പുഴ : ഓട്ടോ ഡ്രൈവറുടെ മൃതദേഹം റോഡിന് മധ്യത്തിലായി കത്തിക്കരിഞ്ഞ നിലയിൽ...

ദിവസങ്ങൾക്ക് ശേഷം ചാഞ്ചാട്ടമില്ലാതെ സ്വർണ വില

0
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി ചാഞ്ചാട്ടം തുടർന്നിരുന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ...