ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസത്തിനുശേഷം ബോറിസ് ജോണ്‍സണും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വെര്‍ച്വല്‍ യോഗം നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇപ്പോഴത്തെ കോവിഡ് പശ്ചാത്തലത്തില്‍ യുകെ പ്രധാനമന്ത്രി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കില്ലെന്ന് പരസ്പര സമ്മതത്തോടെ തീരുമാനിച്ചു. ഇന്ത്യ-യുകെ ബന്ധം പരിവര്‍ത്തനപ്പെടുത്താനുള്ള പദ്ധികള്‍ക്കായി ഇരുവിഭാഗവും വരും ദിസങ്ങള്‍ വെര്‍ച്വല്‍ യോഗം നടത്തും.