ലണ്ടന്‍ : ബ്രിട്ടനില്‍ ഒരു കോവിഡ് മരണം പോലും ഇല്ല എന്ന വാര്‍ത്ത ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2020 ജൂലൈയ്ക്ക് ശേഷമാണ് ബ്രിട്ടനില്‍ ഒരു കൊവിഡ് മരണം പോലുമില്ലാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ബ്രിട്ടണില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടായിരിക്കുന്നത്. 2020 ജൂലൈ 30 ന് ശേഷമാണ് ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്.
അതേസമയം അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പിനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ബ്രിട്ടണ്‍ അംഗീകാരം നല്‍കി. ഇതോടെ ഫൈസര്‍, ആസ്‌ട്ര സെനെക്ക, മൊഡേണ എന്നിവയ്‌ക്ക് പുറമേ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന നാലാമത് കൊവിഡ് വാക്‌സിനായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മാറി. രാജ്യത്തെ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കേണ്ട മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. നടപടി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വാഗതം ചെയ്‌തു. വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും കൊവിഡ് രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വാക്‌സിന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ട് കോടി ഡോസ് വാക്‌സിനാണ് ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്‌തിരിക്കുന്നത്. രാജ്യത്ത് അതിവേഗം വാക്‌സിനേഷന്‍ പ്രക്രിയ നടക്കുകയാണെന്നും ബ്രിട്ടണ്‍ അറിയിച്ചു.
അതേസമയം, ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവില്‍ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.