പനാജി : ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ജോയല്‍ വിന്‍സെന്റ് ഡിസൂസ എന്ന 32 കാരനാണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് അരംബോള്‍ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് യുവതിയെ ജോയല്‍ വിന്‍സെന്റ് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പമാണ് യുവതി ഗോവയില്‍ എത്തിയത്. യുവതി തിങ്കളാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഗോവയില്‍ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment