Monday, June 17, 2024 2:38 pm

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു ; നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍. തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനായ നാല്‍പത്തിയൊന്നുകാരനാണ് 37കാരിയായ സഹോദരിയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് മാനസിക വെല്ലുവിളി നേരിടുന്ന നിഷയെ പൂജപ്പുരയിലെ വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച സഹോദരിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നു.

ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ തറയില്‍ കിടക്കുന്നതാണ് കണ്ടത്. നേരത്തെ സഹോദരി കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് വിശദമാക്കി ഇയാള്‍ നിഷക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ മരണപ്പെട്ടത്. വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ബഹളമുണ്ടായതായുള്ള അയല്‍വാസികളുടെ സംശയത്തേ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

പോലീസാണ് നിഷയുടെ മരണം സ്ഥിരീകരിച്ചത്.  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിഷയുടെ മരണകാരണം തലയ്ക്കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. മുഖവും തുടയും അടിയേറ്റ് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ പോലീസ് സുരേഷിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സഹോദരിയെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി ; അപകടത്തിൻ്റെ ഉത്തരവാദി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: ബം​ഗാൾ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺ​ഗ്രസ്. കഴിഞ്ഞ 10...

തകർന്നു തരിപ്പണമായി ചെള്ളാട്ട് ലൈൻ റോഡ്

0
ആലപ്പുഴ : തകർന്നു തരിപ്പണമായി പ്രദേശവാസികളെ കുഴികളിൽ വീഴ്ത്തി ചെള്ളാട്ട് ലൈൻ...

ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

0
കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍...

അയോധ്യ വിഷയത്തിൽ പാഠപുസ്തകം തിരുത്തി എഴുതിയ എൻ.സി.ഇ.ആർ.ടി നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ വിഷയത്തിൽ പാഠപുസ്തകം തിരുത്തി എഴുതിയ എൻ.സി.ഇ.ആർ.ടി നടപടിക്കെതിരെ...